പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് ആലപ്പുഴ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി സുഹൈലിനെ ഡി.വൈ.എഫ്.ഐ നേതാവും പ്രവർത്തകരും കഴുത്തിനു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. രാവും പകലുമെന്നില്ലാതെ സ്വാന്തന പ്രവർത്തനങ്ങളുമായി സജീവമായി നിന്ന സുഹൈലിൻ്റെ പ്രവർത്തനങ്ങളിൽ വിറളി പൂണ്ടാണ് ഡി.വൈ.എഫ്.ഐ കിരാത നടപടിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കൊറോണ കാലത്ത് രാഷ്ട്രീയം പറയരുതെന്ന് പുലമ്പുന്നവർ തന്നെ അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണ്.
പെരുമ്പാവൂർ ഡി.വൈ.എസ്.പി ഓഫീസിനു മുമ്പിൽ പ്രതിഷേധ പരിപാടിയിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷിജോ വർഗ്ഗീസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സനൽ അവരാച്ചൻ തോമ്പ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിജോ മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

