കൊച്ചി: സൗദി അറേബ്യയിലെ വിവിധ ആശുപത്രിയിൽ ജോലി ചെയ്തു വന്നിരുന്ന 43-ഓളം ഗർഭിണികളായ നഴ്സുമാരെ നാട്ടിലെത്തിക്കുണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്പര്യഹർജി. ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസാണ് കോടതിയെ സമീപിച്ചത്. ഇവർ പ്രസവാവധിക്കായി നാട്ടിലേക്ക് വരാൻ ഇരിക്കെയാണ് കോവിഡ് രോഗ വ്യാപനത്തെത്തുടർന്ന് ലോക്ക്ഡൗൺ നിലവിൽ വന്നത്. ഇവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട ലഭിച്ച് ഇ-മെയിൽ സന്ദേശത്തിൻറെ പകർപ്പും ഗർഭിണികളായ നേഴ്സുമാരുടെ പേരും വിലാസവും ഫോൺ നമ്പറും, വിദേശകാര്യമന്ത്രിക്കും പ്രധാനമന്ത്രിക്കും എംബസ്സിയിലേക്കും എം.പി നൽകിയിയ കത്തിൻറെ പകർപ്പും, ഇക്കാര്യത്തിൽ എംബസ്സിയിൽ നിന്നും ലഭിച്ച് മറുപടിയും സൗദിയിൽ നിന്നും നേഴ്സുമാർ അയച്ചു തന്ന വിഡിയോ സന്ദേശങ്ങളും ഉൾപ്പെടെ കോടതിയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി.

