തിരുവനന്തപുരം കോവിഡ്-19 ന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഏപ്രില്‍ 20 വരെ തുടരും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അത്യാവശ്യത്തിനുള്ള ജോലിക്കാര്‍ മാത്രം എത്തിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഒപ്പം മറ്റു ചില നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.