എടത്വാ (കുട്ടനാട് ): ഗ്രീൻ കമ്മൂണിറ്റി സ്ഥാപകൻ ആൻറപ്പൻ അമ്പിയായത്തിന്റെ സ്മരണ നില നിർത്തുന്നതിന് എടത്വാ ടൗൺ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 3-മത് എടത്വാ ജലോത്സവത്തിന്റെ സ്വാഗത സംഘ രൂപികരണവും ജീവകാരുണ്യ പ്രവർത്തനവും രാധേയം കോപ്ളക്സിൽ നടന്നു.
ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് ബിൽബി മാത്യൂ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സജീവ് എൻ.ജെ. വാർഷിക റിപ്പോർട്ടും ട്രഷറാർ കെ .തങ്കച്ചൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര സംഗമം ഉദ്ഘാടനം ചെയ്തു.
സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻറ് ഡോ. ജോൺസൺ വി. ഇടിക്കുളയും സ്കോളർഷിപ്പ് വിതരണം സമിതി ചെയർമാൻ സിനു രാധേയവും നിർവഹിച്ചു .
ഈ വർഷത്തെ ആൻറപ്പൻ അമ്പിയായം സ്മാരക ജലോത്സവം സെപ്റ്റംബർ 8 ന് എടത്വാ പള്ളിക്ക് മുൻവശത്തുള്ള പമ്പയാറ്റിൽ നടത്തുവാൻ തീരുമാനിച്ചു.
ഭാരവാഹികളായി സിനു രാധേയം (ചെയർമാൻ) ബിൽബി മാത്യൂ (പ്രസിഡന്റ്), കോശി കുര്യൻ മാലിയിൽ , (ജനറൽ കൺവീനർ) ജയൻ ജോസഫ് പുന്നപ്ര (കൺവീനർ),സജീവ് എൻ.ജെ (സെക്രട്ടറി), കെ.തങ്കച്ചൻ (ട്രഷറാർ), ഡോ.ജോൺസൺ വി.ഇടിക്കുള (മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ) ,അനിൽ അമ്പിയായം, അജിത്ത് പിഷാരത്ത് , ജേക്കബ് എടത്വാ , ജോൺസൺ എം. പോൾ ,റോബിൻ കളങ്ങര ,ബിനു ദാമോദരൻ , തങ്കച്ചൻ പാട്ടത്തിൽ , ജയചന്ദ്രൻ എന്നിവർ കോർഡിനേറ്റമാരായി 31 അംഗ സമിതിയെ തെരെഞ്ഞെടുത്തു.
ജലോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ഉപന്യാസ മത്സരം , ഫോട്ടോ പ്രദർശനം എന്നിവ നടത്തുവാനും തീരുമാനിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക .9061541967 .