തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശി കടന്നുകളഞ്ഞു. ജർമ്മനിയിൽ നിന്നും വന്ന ഇയാളെ ഇന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഇന്നലെ സമാനമായ സംഭവം നടന്നിരുന്നു. കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് വിദേശ ദമ്പതികള്‍ ചാടിപ്പോയത്. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
Home Kerala തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശി കടന്നുകളഞ്ഞു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശി കടന്നുകളഞ്ഞു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

