അണക്കര: വിദേശത്തുള്ള ഭര്‍ത്താവ് ചെലവിന് പണം അയക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കുട്ടികളെ മര്‍ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇടുക്കി അണക്കരയിലാണ് സംഭവം. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം ആരംഭിച്ചു. കുട്ടികളെ അമ്മ മാനസികമായി പീഡിപ്പിച്ചു, മര്‍ദിച്ചോ എന്നും സംശയിക്കുന്നു. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയതായി സിഡബ്ല്യുസി ചെയര്മാന് പറഞ്ഞു.
അതേസമയം, വീഡിയോ ദൃശ്യങ്ങള്‍ നാടകമെന്നാണ് അമ്മയുടെ വിശദീകരണം. ഭര്‍ത്താവ് പണം അയക്കാറില്ലെന്നും ഗതി കെട്ടതോടെ കുട്ടികളുടെ സമ്മതത്തോടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.


