ബീഹാര്‍: രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെയാണ് വിതരണം ചെയ്യുന്നതെന്ന് സിപിഐ യുവനേതാവ് കനയ്യ കുമാര്‍. സാമൂഹ്യപ്രവര്‍ത്തകര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോള്‍ ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇത് ചുമത്തിയിട്ടില്ലെന്നും കനയ്യ കുമാര്‍ ബീഹാറില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെയാണ് പ്രസ്താവന. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ പ്രസാദം നല്ക്കുന്നതുപോലെ രാജ്യദ്രോഹക്കുറ്റം സൗജന്യമായി വിതരണം ചെയ്യുകയാണ്. കര്‍ണാടകയിലെ സ്കൂളില്‍ നാടകം അവതരിപ്പിച്ചതിന് പോലും കേസെടുത്തിട്ടുണ്ട്. എന്നാല്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടില്ലെന്ന് കനയ്യ പറയുന്നു.


