തിരൂര്‍: ഇന്ത്യ കീഴടങ്ങില്ല നമ്മള് നിശബ്ദരാക്കില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഡിവൈഎഫ്ഐയുടെ തിരൂര്ബ കോഴിക്കോട് യൂത്ത് മാര്‍ച്ചിന് ഉജ്വല തുടക്കം. മലപ്പുറത്തെ തിരൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ്, കോന്നി എംഎല്‍എ കെ യു ജനീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു . സിനിമ മേഖലയിലെ പ്രമുഖരും സമാപന സമ്മേളനത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിച്ചേരും. രണ്ടായിലത്തേറെ പേര് സ്ഥിരാംഗങ്ങളായ മാര്‍ച്ചില്‍ ഓരോ കേന്ദ്രങ്ങളിലും പുതുതായി ആയിരങ്ങള്‍ അണിചേരും.
മൂന്നാം നാള് ജനുവരി 6 ന് കോഴിക്കോട് കടപ്പുറത്ത് മാര്‍ച്ച് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും