കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരായി പശ്ചിമ ബംഗാളില്‍ സംഘര്‍ഷം വീണ്ടും ശക്തമാകുന്നു. കോന എക്പ്രസ്വേയിലും ഹൗറയിലെ എന്‍.എച്ച് 6ലുമാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായിരിക്കുന്നത്. ബംഗാളില്‍ സന്ക്റെയില് റെയില്‍വേ സ്റ്റേഷന് പ്രതിഷേധക്കാര്‍ തീയിട്ടു. ആളില്ലാത്ത അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു.15 ബസുകള്‍ക്കും തീവെച്ചിട്ടുണ്ട്.
ബറാസാത്-ഹസനാബാദ് സെക്ഷനിലെ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. ഹരുവ റോഡ്-ചംപാപുകുര് സ്റ്റേഷനുകള്‍ക്കിടയിലും ഗതതാഗത തടസമുണ്ട്. അതേസമയം, സംസ്ഥാനത്ത് നിയമവും ഭരണഘടനയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തയാറാവണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇവിടെ നിയോഗിച്ച റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. വിവിധ ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് മുര്‍ഷിദാബാദ്. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ റെയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.


