മല്‍സ്യകൃഷിയില്‍ ഒരു വേറിട്ട മുഖമായി ആറ്റുകൊഞ്ചിനെ കൃഷി ചെയ്ത് ലാഭം കൊയ്യുകയാണ് കോടഞ്ചേരി മത്സ്യവികസന ഏജന്‍സി കോഓഡിനേറ്റര്‍ നെല്‍സണ്‍ ജേക്കബ് കുളക്കാട്ട്. 137 കര്‍ഷകര്‍ അംഗങ്ങളായുള്ള കൂട്ടായ്മയൊരുക്കി അതിലൂടെ മികച്ച മല്സ്യകര്ഷരെ വാര്‍ത്തെടുക്കുന്ന സംഘടയ്ക്ക് കീഴിലാണ് നെല്‍സന്റെ ഈ നേട്ടം.
മികച്ച മത്സ്യകര്ഷകന്കൂടിയായ നെല്‍സണ്‍ കര്‍ഷകര്‍ക്ക് പുതിയ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിലും ഏറെ ശ്രദ്ധിക്കുന്നു. തന്റെ വീടിനോട് ചേര്‍ന്നുള്ള കുളത്തിലാണ് നെല്‍സണ്‍ ആറ്റുകൊഞ്ച് കൃഷി ചെയ്യുന്നുണ്ട്. ശുദ്ധജലത്തില്‍ വളരുന്ന ഈ ഇനം നിലവില്‍ മത്സ്യകൃഷി ചെയ്യുന്ന കുളങ്ങളില്‍ ഉപയോഗിക്കാം.സാധാരണ കൊഞ്ചിനെക്കാള് വാള്പോപം ഇവയ്ക്ക് ഉണ്ടാകും. കിലോക്ക് 600 രൂപ വരെ വില ലഭിക്കുന്ന ആറ്റുകൊഞ്ചി?െന്റ വിത്തിന് രണ്ടര രൂപ മാത്രമാണ് വില.
കട്ല, രോഹു മുതലായവയ്ക്കൊപ്പമാണ് ആറ്റുകൊഞ്ചിനെയും നെല്‍സണ്‍ വളര്‍ത്തുന്നത്. മല്‍സ്യങ്ങള്‍ക്ക് നല്കുന്ന തീറ്റയുടെ ഭക്ഷണാവശിഷ്ടങ്ങളാണ് കുളത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ആറ്റുകൊഞ്ചുകള്ക്ക് ഭക്ഷണം. അതിനാല്‍ ആട്ടുകൊഞ്ചുകള്ക്കായി പ്രത്യേക പരിചരണം ആവശ്യമില്ല എന്ന് ചുരുക്കം.
10 മാസമാണ് ഇവയുടെ വളര്‍ച്ച കാലയളവ്. വിളവെടുക്കാറായ ഒരു ആറ്റുകൊഞ്ചിന്റെ ശരാശരി തൂക്കം 150 ഗ്രാമാണ്. കുളത്തില്‍ ഇടുന്ന വിത്തില്‍ 75 ശതമാനവും വളരും. മലയോര മേഖലയില്‍ ഉള്ള കരഷകര്‍ക്ക് ഈ കൃഷി ഏറെ ലാഭകരമാണ് എന്ന് നെല്‍സണ്‍ പറയുന്നു. പ്രത്യേക പരിപാലനം ഒന്നും ആവശ്യമില്ലാത്തതിനാല്‍ വീട്ടമ്മമാര്‍ക്കും ആറ്റുകൊഞ്ച് കൃഷിയില്‍ ഒരു കൈ നോക്കാവുന്നതേയുള്ളൂ.
കോടഞ്ചേരിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മല്‍സ്യഫെഡ് ഹാച്ചറിയില്‍നിന്ന് നെല്‍സന്റെ നേതൃത്വത്തില്‍ പഞ്ചായത്തുതല മല്‍സ്യ ക്ലബ് മുഖേന ആറ്റുകൊഞ്ച് വിതരണം ചെയ്തു വരുന്നുണ്ട്. ആറ്റുകൊഞ്ച് കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നെല്‍സണുമായി ബന്ധപ്പെടാം. പരിശീലനവും കൊഞ്ച് വിത്തുകളെയും ലഭിക്കും .
ഫോണ്‍ : ഫോണ്‍: 9745126271.


