കല്‍പ്പറ്റ: വയനാട്ടില്‍ ഡിഫ്തീരിയ സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗ ലക്ഷണങ്ങളോടെ കല്‍പ്പറ്റയില്‍ ഒരു യുവതിയും മേപ്പാടിയില്‍ ഏഴു വയസുകാരിയും ചികിത്സ തേടിയതിനു പിന്നാലെയാണ് നടപടി.
രോഗ ബാധിതരെന്നു സംശയിക്കുന്നവരുടെ രക്ത സാന്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും എല്ലാവര്ക്കും വാക്സിനേഷന് കര്‍ശനമായി നല്‍കുമെന്നും ഡിഎംഒ അറിയിച്ചു.