മൂവാറ്റുപുഴ: നിരാലംബമായ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടി നാട്ടിലെ താരമായി
പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് വിജയത്തിളക്കം കൈവരിച്ച പായിപ്ര സൊസൈറ്റിപടി ലക്ഷം വീട് കോളനിയിലെ ഇടിഞ്ഞുകുഴി വീട്ടില്‍ ലതിക എസിനെ നാട്ടിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേത്രത്വത്തില്‍ ആദരിച്ചു .
വീട്ടുപേര് സൂചിപ്പിക്കുന്നപോലെ ഇടിഞ്ഞു പൊളിഞ്ഞ ലക്ഷംവീടിന്റെ ഒരു വശത്തു ടാര്പോളയില് ഷീറ്റ് മേഞ്ഞു കുടിലില്‍ ഊമയും ബധിരയുമായ ‘അമ്മ പുഷ്പലതയോടും വല്ല്യമ്മ കല്യാണികുട്ടിയോടപ്പമാണ് ലതിക കഴിയുന്നത്.
‘അമ്മ പുഷ്പലത ഒരു പാര്‍ട്സ് നിര്‍മാണ കമ്പനിയില്‍ ദിവസക്കൂലി ചെയ്തുകിട്ടുന്ന തുച്ഛ വരൂമനം കൊണ്ടാണ് മുന്ന് അംഗകുടുംബം ജീവിക്കുന്നത് .ലതികക്കു മുസ്ലിം ലീഗ് പായിപ്ര പഞ്ചായത് കമ്മിറ്റിയുടെ ഉപഹാരം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ കെ എം അബ്ദുല്‍ മജീദ് ലതികയുടെ വസതിയില്‍ എത്തി നല്കി മുസ്ലിം ലീഗ് പായിപ്ര ഡിവിഷന് നേതാക്കളായ വി ഇ നാസ്സര്‍ ,ഷാഫി മുതിരക്കാലയില്‍, മുഹമ്മദ് പുള്ളിച്ചാലില്‍,കെ കെ ബഷീര്‍ ,കെ എസ് സുലൈമാന്‍, നിസാം ടി ല്‍ ,സൈഫുദ്ധീന്‍ ടി എ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നൂര്ജഹാന് നാസ്സര്‍ തുടങ്ങിയവരും സന്നിഹതരായിരുന്നു .