തൃശൂര്‍: ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് സംവിധാനം നടപ്പാക്കുന്നത് നീട്ടി. ഡിസംബര്‍ 15 വരെയാണ് നീട്ടിയത്. ഡിസംബര്‍ ഒന്ന് മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ദേശീയപാതകളില്‍ സഞ്ചരിക്കുന്ന എല്ലാ വാണിജ്യ, സ്വകാര്യ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ടോള്‍ നല്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.
ടോള്‍ കേന്ദ്രങ്ങളില്‍ ഒരു ഗേറ്റിലൂടെ മാത്രമേ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ കടത്തി വിടൂ. ഫാസ്റ്റ് ടാഗ് ഇല്ലാതെ ടോള്‍ പിരിവു കേന്ദ്രങ്ങളിലെത്തുന്ന വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ പ്രവേശിച്ചാല്‍ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും.


