പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്ക് വര്‍ധിക്കും. പുതിയ നിരക്കുകള്‍ പ്രകാരം ഒരു വശത്തേക്കുള്ള യാത്രയ്ക്ക് വിവിധ വിഭാഗങ്ങളിലെ വാഹനങ്ങള്‍ക്ക് 10 മുതല്‍ 65 രൂപ വരെ വര്‍ധിക്കും. സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ടോള്‍ നിരക്കുള്ള ഇടപ്പള്ളി മുണ്ണൂത്തി ദേശീയ പാതയിലെ ടോള്‍ നിരക്കാണ് വീണ്ടും വര്‍ധിക്കുന്നത്.
കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് 80 രൂപയായിരുന്നത് ഇനി 90 ആകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് കാറുകള്‍ക്ക് 120 രൂപയായിരുന്നത് 135 ആകും. ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനിമുതല്‍ 315 രൂപയാകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇനി മുതല്‍ 475 രൂപയാണ് നിലവില്‍ ഇത് 415 രൂപയായിരുന്നു
ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ല്‍ നിന്ന് 160 ആകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആകും. ഒന്നിലേറെ യാത്രകള്‍ക്ക് നല്‍കിയിരുന്ന 665 രൂപയ്ക്ക് പകരം ഇനി 765 രൂപ നല്‍കേണ്ടിവരും.
പാലിയേക്കരയില്‍ 2022 ജൂണ്‍ മാസം വരെ 1052.27 കോടി രൂപയാണ് ടോള്‍ ആയി പിരിച്ചത്. ദേശീയപാത നിര്‍മാണത്തിനായി ചെലവിട്ടത് 721,17 കോടിരൂപ. ഒരു മാസത്തെ ശരാശരി ടോള്‍പിരിവ് 13 കോടി രൂപയാണ്.

