നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും ജില്ലാ പ്രസിഡന്റുമായ അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ ഡി ജി പി ക്കും സിറ്റി പോലീസ് കമ്മീഷണർക്കും പോലീസ് സൈബർ വിഭാഗം അധികൃതർക്കും പരാതി നൽകി.
തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ ഡി ജി പി ക്കും സിറ്റി പോലീസ് കമ്മീഷണർക്കും പോലീസ് സൈബർ വിഭാഗം അധികൃതർക്കും പരാതി നൽകി. വാട്ട്സാപ്പിൽ ഫേക്ക് ഐഡികൾ ഉണ്ടാക്കി പരാതിക്കാരൻ ചാറ്റ് ചെയ്യുന്ന തരത്തിൽ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജോസ് വിഭാഗക്കാർക്കെതിരെയാണ് പോലീസിൽ പരാതി നൽകിയത്. അഡ്വ. കൊട്ടാരക്കര പൊന്നച്ചന്നോടൊപ്പം രാകേഷ് ഇടപ്പുര , ബിനു ലോറൻസ് , ഷാജി അറയ്ക്കൽ, ജെൻസ് നിരപ്പേൽ എന്നീ നേതാക്കളും വിവിധ ജില്ലകളിൽ സൈബർ പോലീസ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ആശയത്തെ ആശയം കൊണ്ട് നേരിടാതെ കുത്സിത മാർഗങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്ന ജോസ് ഗ്രൂപ്പ് കാർ അവരുടെ പാപ്പരത്വമാണ് പ്രകടമാക്കുന്നതെന്ന് കേസ് കൊടുത്ത കേരളാ കോൺഗ്രസ് (എം) നേതാക്കൾ പറഞ്ഞു.