ബറേലി: കൊതുകു തിരിയില്‍നിന്നു പുതപ്പിന് തീപിടിച്ചതിനെ തുടര്‍ന്ന് വീട് കത്തി യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം. വിജയ് സക്സേന(35) ഭാര്യ രാജ്നി(30) എന്നിവരാണ് മരിച്ചത്. സുബാഷ് നഗര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന വാന്‍ഷി നഗളയിലാണ് അപകടം നടന്നത്. വീട് കത്തുന്നതുകണ്ടെത്തിയ അയല്‍വാസികള്‍ ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ദമ്പതികള്‍ക്ക് മുറിതുറന്നു പെട്ടെന്നു പുറത്തുകടക്കാന്‍ കഴിയാതെ വന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വീടിനുള്ളിലെ മിക്ക വസ്തുക്കളും കത്തിനശിച്ച നിലയിലാണ്.
Home Accident കൊതുകു തിരിയില്‍നിന്നു പുതപ്പിന് തീപിടിച്ചതിനെ തുടര്‍ന്ന് വീട് കത്തി യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം
കൊതുകു തിരിയില്‍നിന്നു പുതപ്പിന് തീപിടിച്ചതിനെ തുടര്‍ന്ന് വീട് കത്തി യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

