തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി ഡോ. കെ മോഹനനെ നിയമിച്ചു. നിലവിലെ വിസി ഡോ എം കെ സി നായർ വിരമിച്ച സാഹചര്യത്തിൽ ആണ് പുതിയ നിയമനം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നു പ്രിൻസിപ്പൽ ആയി വിരമിച്ച ഡോ. കെ.മോഹനൻ നിലവിൽ ആരോഗ്യ സർവകലാശാല മെഡിക്കൽ വിഭാഗം ഡീനും ഗവേണിങ് കൗണ്‍സില്‍ അംഗവുമാണ്.