മൂവാറ്റുപുഴ: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമളാന്‍ സമാഗതമാകുമ്പോള്‍ റമളാന്‍ നോമ്പ്, തറാവീഹ് നമസ്കാരം, സകാത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സമസ്ത കേരള ജംഇയത്തുല്‍ ഉലമ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് വ്യാഴാഴ്ച വൈകിട്ട് ഏഴിന് മൂവാറ്റുപുഴ റോയല്‍ സ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടക്കും.
- സമസ്ത ജില്ലാ പ്രസിഡന്റ് ശൈഖുന കല്‍ത്തറ ഉസ്താദ് ദുആയ്ക്ക് നേതൃത്വം നല്‍കും. സമസ്ത ജില്ലാ സെക്രട്ടറി വി.എച്ച്.അലി ദാരിമി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്മാന് എം.പി.അബ്ദുല്‍ കരീം സഖാഫി അധ്യക്ഷത വഹിക്കും.തുടര്‍ന്ന് ഉസ്താദ് അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല മുഖ്യപ്രഭാഷണം നടത്തും.