മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ജഴ്സികള്‍ വിതരണം ചെയ്തു. 2012-ല്‍ മുതല്‍ മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മൂവാറ്റുപുഴയില്‍ കോച്ചിംഗ് നടന്ന് വരികയാണ്.
- കേരള ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകരമുള്ള മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബില്‍ 150-ഓളം കുട്ടികള്‍ ക്യാമ്പില്‍ പരിശീലനം നല്കി വരുന്നു. കേരള ജൂനിയര്‍ ടീം കോച്ച് ബിനു സ്കറിയയാണ് മുഖ്യപരിശീലകന്‍.
ജഴ്സികളുടെ വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജെബി മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുല്‍സലാം, മേരി ജോര്‍ജ് തോട്ടം, ഷൈല അബ്ദുള്ള, സി.എം.ഷുക്കൂര്‍, ജിനു മാടേയ്ക്കല്, എല്‍ദോ വട്ടക്കാവില്‍, എ.എസ്. ബിജുമോന്, സലീം പാലച്ചുവട്ടില്‍, അശോക് ആറ്റുവേലില്‍, നവാസ് മേയ്ക്കല്‍, സിബി ജയിംസ്, അമല്‍ ഗോപാലന് എന്നിവര്‍ പ്രസംഗിച്ചു.