മഹാത്മാ ഗാന്ധി സർവകലാശാല ക്രോസ് കൺട്രി ചാമ്പ്യൻ ഷിപ്പിൽ, തുടർച്ചയായ നാലാം തവണയും പുരുഷ വിഭാഗത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് ഒന്നാമതെത്തി . കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജും, ചെങ്ങനാശേരി എസ്. ബി. കോളേജും പുരുഷ വിഭാഗത്തിലും, ചെങ്ങനാശേരി അസംപ്ഷൻ കോളേജും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജും വനിതാ വിഭാഗത്തിലും രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. കോതമംഗലം എം. എ. കോളേജിലെ ഷെറിൻ ജോസ് പുരുഷ വിഭാഗത്തിലും, പാലാ അൽഫോൻസാ കോളേജിലെ എം. എസ്. ശ്രുതി വനിതാ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി..

