മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് കുടുംബശ്രീ കലാമേള സമാപിച്ചു. വാളകം പഞ്ചായത്തിലെ കടാതി ഗവ.യു.പി സ്കൂളിലും എല്‍. പി സ്കൂളിലുമായാണ് മത്സരങ്ങള്‍ നടന്നത് . സമാപന സമ്മേളന ഉദ്ഘാടനവും പുരസ്കാര വിതരണവും ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അധ്യക്ഷത വഹിച്ചു. ഒ.സി എലിയാസ്,.പി.എ. രാജു, ഷീല ദാസ് അനൂപ് കെ എം തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലക്കുഴ പഞ്ചായത്ത് സി ഡി എസും പിറവം മുന്‍സിപ്പാലിറ്റിയും ഒന്നാം സ്ഥാനത്ത് എത്തി മാറാടി പഞ്ചായത്തും കൂത്താട്ടുകുളം മുന്‍സിപാലിറ്റിയും രണ്ടാം സ്ഥാനത്തെത്തി.

