പാറ്റ്ന: രാജ്യത്ത് സാമ്പത്തിക പ്രസിതസന്ധിയുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷം ഭീതിയുണ്ടാക്കുകയാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ സുഷില്‍ കുമാര്‍ മോദി. ഹിന്ദുകലണ്ടറിലെ അഞ്ചും ആറും മാസങ്ങളായ സവാനിലും ദാഭോയിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത് രാജ്യത്ത് പതിവാണെന്നും സുശില്‍ കുമാര്‍ മോദി പറഞ്ഞു.
” പൊതുവെ എല്ലാ വര്‍ഷവും സാവനിലും ഭാദോയിലും സാമ്പത്തിക മാന്ദ്യം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശകാരണം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്” – സുഷില്‍ കുമാര്‍ മോദി പറഞ്ഞു.
ആശങ്കപെടേണ്ടതായൊന്നുമില്ല, സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാകും, ബിഹാറിനെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വാഹനവിപണിയില്‍ പ്രശ്നങ്ങളില്ല, വേ ണ്ട നടപടികള്‍ കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കുമെന്നും സുഷില്‍ കുമാര്‍ മോദി പറഞ്ഞു.


