ബില്‍വാര: രാജ്യത്ത് വീണ്ടും പ്രതിമ തകര്‍ക്കല്‍. രാജസ്ഥാനില്‍ ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ക്കപ്പെട്ടു. ഞായറാഴ്ച രാത്രിയോടെ ബില്‍വാര ജില്ലയിലെ ഷാപുര നഗരത്തിലുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തെക്കുറിച്ചു അന്വേഷണം തുടങ്ങിയെന്നു ഷാപുര പോലീസ് പറഞ്ഞു.
Rajasthan: A bust of Shyama Prasad Mukherjee was vandalised by unidentified miscreants in Shahpura city of Bhilwara district. Shahpura police station in-charge says, "It was vandalised by unidentified persons late night on Sunday. Teams have been formed to investigate the matter" pic.twitter.com/BeIsMmCTca
— ANI (@ANI) August 13, 2019
കഴിഞ്ഞവര്‍ഷം ത്രിപുരയില്‍ ലെനിന്റെ പ്രതിമകള്‍ തകര്‍ത്തതിനു പിന്നാലെയാണ് രാജ്യത്ത് പ്രതിമകള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടങ്ങിയത്. തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ പെരിയാര്‍ ഇ.വി. രാമസാമി നായ്ക്കറുടെയും ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഡോ. ബി.ആര്. അംബേദ്കറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടു.
കോല്‍ക്കത്തയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ കരിഓയിലൊഴിച്ചു വികൃതമാക്കുകയും ചെയ്തിരുന്നു.


