തിരുവനന്തപുരം; സംസ്ഥാന ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസറായി കെ.അശോക് കുമാറിനെ നിയമിച്ചു. സെക്രട്ടറിയേറ്റിലെ പൊതഭരണ റവന്യൂ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ ജോ. ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ജീവന് ബാബു ഐഎഎസ് ഡിഡിഇ ആയി പോയ ഒഴിവിലാണ് കെ . അശോക് കുമാറിനെ നിയമിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സ്വദേശിയാണ്.