ഇളയച്ഛൻ്റെ ആദ്യ സിനിമയുടെ പൂജാചടങ്ങില്‍ താരമായി മീനാക്ഷി. ദിലീപിൻ്റെ സഹോദരന് അനൂപ് സംവിധായകനാവുന്ന ആദ്യ ചിത്രത്തിൻ്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തിലാണ് നടന്നത്. അനൂപിൻ്റെ യും കുടുംബത്തിൻ്റെ യുമൊപ്പം സെല്‍ഫിയെടുക്കുകയും മറ്റ് അതിഥികളോട് സംസാരിക്കുകയും ചെയ്യുന്ന മീനാക്ഷിയായിരുന്നു ചടങ്ങില്‍ താരമായത്.

ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി നാളുകള്‍ക്ക് ശേഷമാണ് ക്യമാറയ്ക്ക് മുന്നില്‍ എത്തുന്നത്. പൂജാ സമയത്ത് അച്ഛനും ചെറിയച്ഛനുമിടയിലായി പുഞ്ചിരി തൂകി നില്ക്കുന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിൽ തരംഗമാവുകയാണ്.
ദിലീപിൻ്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്ജുന് അശോകനാണ് നായകന്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങളൊക്കെ നിര്‍മ്മിച്ച ബാനറാണ് ഇത്. സിനിമയിലെ മറ്റ് കമ്മിറ്റ്മെൻ്റെ കള്‍ കാരണമാണ് അടുത്തകാലത്ത് നിര്‍മ്മാണ മേഖലയില്‍ നിന്ന് അകന്നുനിന്നതെന്നും പുതിയ ചിത്രം ഒരു മാസ് എൻ്റെര്‍ടെയ്നര്‍ ആയിരിക്കുമെന്നും ദിലീപ് പറഞ്ഞു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിൻ്റെ രചന നിര്‍വ്വഹിക്കുന്നത്.


