തൃശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഷെയര്‍ മാര്‍ക്കറ്റ് ലിസ്റ്റിംഗിനായി ഒരുങ്ങുന്നു. 2021 സെപ്റ്റംബര്‍ മാസം ഐപിഒ എന്ന ലക്ഷ്യം വെച്ചാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനു മുന്‍പ് ഒരു പ്രീ-ഐപിഒ നടത്താനുള്ള ആലോചനകളും നടന്നു വരുന്നു. 2020 മാര്‍ച്ച് ആകുമ്പോള്‍ 500 ബ്രാഞ്ചുകള്‍ തുറക്കാനും ബാങ്കിന് ലക്ഷ്യമുണ്ടന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ്, ഡല്‍ഹി, ആസാം എന്നീ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് നിലവില്‍ 230 ബ്രാഞ്ചുകളാണുള്ളത്. രണ്ടു വര്‍ഷം കൊണ്ട് 230 ബ്രാഞ്ചുകള്‍ തുറക്കാനായതു വലിയ നേട്ടമായി കാണുന്നുവെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ. പോള്‍ തോമസ് പറയുന്നു.
ബ്രാഞ്ചുകളുടെ സംഖ്യ 500 എത്തിക്കാന്‍
”മുന്‍പുണ്ടായിരുന്ന ബ്രാഞ്ചുകളെ അള്‍ട്രാ സ്മോള്‍ ബ്രാഞ്ച് – പുതിയ ബ്രാഞ്ചായി മാറ്റാന്‍ മൂന്ന് വര്‍ഷം വരെ സാവകാശം ഉണ്ട്. അത് ഘട്ടം ഘട്ടമായി നടന്നു വരുന്നു. ഈ വര്‍ഷം അതിനു വേണ്ടുന്ന നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാകും. അങ്ങനെ 2020 മാര്‍ച്ച് എത്തുമ്പോള്‍ ബ്രാഞ്ചുകളുടെ സംഖ്യ 500 എത്തിക്കാന്‍ ഉള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. അതോടൊപ്പം 2021 സെപ്റ്റംബര്‍ മാസത്തില്‍ ഐപിഒ, അതൊക്കെയാണ് ബാങ്കിന്റെ നിലവിലെ ലക്ഷ്യങ്ങള്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
500 ഓളം ഒഴിവുകള്‍, ജൂലൈ 13 ന് കാക്കനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തൊഴില്‍ മേള സംഘടിപ്പിക്കുന്നു
ബാങ്കിലേക്കുള്ള മാറ്റം അത് ഒരു വലിയ പ്രക്രിയ തന്നെ ആയിരുന്നു, പോള്‍ തോമസ് ഓര്‍ക്കുന്നു. ”ബാങ്കിന്റെ നിയമങ്ങള്‍, നിയന്ത്രങ്ങണള്‍ ഒക്കെ കുറച്ചു കൂടി കര്‍ക്കശമാണ്. ഒരു വെല്ലുവിളി എന്നത് നമ്മുടെ ബാധ്യതകളും, നിക്ഷേപങ്ങളും എങ്ങനെ മാനേജ് ചെയ്യും എന്ന കാര്യത്തിലായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം കൊണ്ട്, 2019 മാര്‍ച്ച് 31 ആയപ്പോള്‍, 4320 കോടി രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കാന്‍ കഴിഞ്ഞു. കൂടാതെ പ്രൈവറ്റ് പ്ലേസ്മെന്റ് വഴി 364 കോടി രൂപയുടെ ക്യാപിറ്റല്‍ രണ്ടു ഘട്ടത്തിലായി 2018ല്‍ സമാഹരിച്ചു. നല്ല പ്രതികരണമാണ് നമ്മുടെ ഇക്വിറ്റിക്ക് ലഭിച്ചത്.”
നിലവില്‍ ഇസാഫ് ബാങ്ക് നല്‍കുന്നതിന്റെ 98 ശതമാനവും ഒരു ലക്ഷം രൂപ അല്ലെങ്കില്‍ അതില്‍ കുറഞ്ഞ എംഎസ്എംഇ വായ്പകളാണ്. 2020 മാര്‍ച്ച് ആകുമ്പോള്‍ അത് 90 ശതമാനത്തില്‍ എത്തിക്കുക, അടുത്ത അഞ്ചു വര്‍ഷം കൊണ്ട് അത്തരം വായ്പ്പകള്‍ 60:40 എന്ന അനുപാതത്തില്‍ എത്തിക്കാനാണ് ബാങ്കിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.



