മരിച്ചത് ചാവക്കാട് സ്വദേശികള്‍
കൊച്ചി: അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വൈപ്പിനില്‍ ഇന്ന് വെളുപ്പിന് മൂന്നോടെ നായരമ്പലം മാനാട്ടുപറമ്പിലായിരുന്നു അപകടം. ചാവക്കാട് വലപ്പാട് സ്വദേശികളായ വിഷ്ണു (27), വിനോദ് (24) എന്നിവരാണ് മരിച്ചത്. എറണാകുളം ഭാഗത്തു നിന്നും ചാവക്കാട്ടേയ്ക്കു വരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗതയില്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് മറിയുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. ഈ ഭാഗത്തുകൂടി വന്ന പട്രോളിംഗ് പോലീസുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. യുവാക്കള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും അമിതവേഗതയിലായിരുന്നെന്നും പോലീസ് പറഞ്ഞു.

