തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡിമരണങ്ങള് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തില്‍ നിയമ സഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കുമ്പോഴാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തില്‍ എഡിജിപി തലത്തില്‍ അന്വേഷണം ആവശ്യമാണ്. കസ്റ്റഡി മരണങ്ങള് ആദ്യം നടന്നപ്പോള്‍തന്നെ നടപടികള്‍ കൃത്യമായി എടുത്തിരുന്നെങ്കില്‍ വീണ്ടും ഇത് ആവര്‍ത്തിക്കില്ലായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.പോലീസ് സഹകരണസംഘ തെരഞ്ഞെടുപ്പില്‍പോലും ഇടപെട്ട് പൂര്‍ണമായും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.കസ്റ്റഡിമരണങ്ങള് തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയിരുന്നു.