ദോഹ: അല്‍കീസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പേരാമ്പ്ര പന്തീരിക്കരയിലെ ജുനൈസ് ആയിലക്കണ്ടിയാണ്(27) മരണപ്പെട്ടത്. പന്തീരിക്കരയിലെ അബ്ദുവിന്റെയും ജമീലയുടെയും മകനാണ് മരണപ്പെട്ട ജുനൈസ്. അല്‍കീസയില്‍ നിന്ന് ദോഹയിലേക്ക് വരുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജുനൈസിന്റെ സഹോദരി ഭര്‍ത്താവ് നസീര്‍ ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

