ദില്ലി: അമ്മയാകാനുള്ള കാത്തിരിപ്പിലാണ് സിനിമാ താരം എമി ജാക്സണ്. തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുന്ന എമി കഴിഞ്ഞ ദിവസം വര്‍ക്ക് ഔട്ടിന് ശേഷമുള്ള ഒരു ചിത്രവും പങ്കുവച്ചിരുന്നു. ഒരു പാത്രം തേനോ അതോ ജിമ്മോ ഇതാണ് താന്‍ എന്നും രാവിലെ നേരിടുന്ന വെല്ലുവിളി. എന്നാല്‍ വിജയിക്കുന്നത് ജിം ആയിരിക്കുമെന്നും എമി ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. ആറ് മാസം ഗര്‍ഭിണിയാണ് എമി.
ബ്രിട്ടീഷുകാരനായ ശത കോടീശ്വരന് ജോര്‍ജ് പനയോറ്റുവുമായി മെയ്യില്‍ ആണ് എമി ജാക്സന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും 2015 മുതലുള്ള ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പുതുവര്‍ഷദിനത്തില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ജീവിതത്തിലെ പുതിയ തുടക്കത്തിന്റെ വിവരം എമി പുറത്തുവിട്ടത്.
യുകെയിലെ ലിവര്‍പൂളില്‍ ജനിച്ചുവളര്‍ന്ന എമി ജാക്സണ് 2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയാവുന്നത്. പിന്നാലെ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച അവര്‍ വൈകാതെ ഇന്ത്യന്‍ സിനിമയിലെത്തി. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം.


