മൂവാറ്റുപുഴ: വിവേകാനന്ദ വിദ്യാലയത്തിൽ യോഗ പ്രദർശത്തിനിടെ കാർ നിയന്ത്രണം വിട്ട് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. അരിക്കുഴ പാലക്കാട്ട്പുത്തൻപുരയിൽ ദീപുവിന്റെ ഭാര്യ വി.എം. രേവതി 26 ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. യോഗാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ മുറ്റത്ത് കുട്ടികളെ അണിനിരത്തുന്നതിനിടയിൽ ഇവിടേയ്ക്കു വന്ന അധ്യാപകന്റെ കാർ നിയന്ത്രണം വിട്ട് ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ രേവതി ടീച്ചർക്കും 10 വിദ്യാർഥികൾക്കും പരിക്കേറ്റിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അദ്വൈത് (രണ്ടര) ഏക മകനാണ്
Home Accident യോഗ പ്രദർശത്തിനിടെ കാർ നിയന്ത്രണം വിട്ട് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.
യോഗ പ്രദർശത്തിനിടെ കാർ നിയന്ത്രണം വിട്ട് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.
by വൈ.അന്‍സാരി
by വൈ.അന്‍സാരി

