മലപ്പുറം: പെരിന്തൽമണ്ണയിൽ വൈറൽ പനി ബാധിച്ച് യുവതി മരിച്ചു. ആന്ധ്ര കുർണൂൽ സ്വദേശിനി സബീന പർവിൻ (35) ആണ്പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വൈറസ് തിരിച്ചറിയാൻ രക്ത സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലെ അസി.പ്രൊഫസർ ഡോ. സൈദ് ഹയാത്ത് ബാഷയുടെ ഭാര്യയാണ്. ഒന്നര വയസുള്ള ഒരു മകളുണ്ട്.