കുമളി: വെയിറ്റിങ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി നാല് പേര്‍ക്ക് പരിക്ക്. കുമളി 66-ാം മൈലിലിലാണ് അപകടം നടന്നത്.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മഴ പെയ്തപ്പോള്‍ നനയാതിരിക്കാന്‍ വെയിറ്റിങ് ഷെഡിലേക്ക് കയറി നിന്നവര്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറിയത്.
ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മറ്റുള്ളവരെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

