തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച രാത്രി 7 ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല. ഇക്കാര്യം എഎന്‍ഐ ട്വീറ്റ് ചെയ്യുകയായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Kerala CMO: Chief Minister Pinarayi Vijayan will not attend Prime Minister Narendra Modi's oath taking ceremony on May 30th. (File pics) pic.twitter.com/nVrsY2LB1i
— ANI (@ANI) May 29, 2019
കഴിഞ്ഞ ദിവസം മോദിയുടെ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നറിയിച്ച മമത പിന്നീട് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഒഴിവായത്. നാളെ രാത്രി ഏഴിനാണ് സത്യപ്രതിജ്ഞ ചടങ്ങ്.


