ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ ഭീകരവാദത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗ്. കഴിഞ്ഞ അഞ്ചര മാസത്തിനിടയില്‍ 40 പ്രദേശവാസികള്‍ മാത്രമാണ് തീവ്രവാദ സംഘടനകളില്‍ ചേരുന്നതിനായി പോയിട്ടുള്ളത്. മുന്‍പുണ്ടായിരുന്ന കണക്കുകളുടെ പകുതിയില്‍ താഴെ വരുമിതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കശ്മീര്‍ വാലിയില്‍ ഏകദേശം 275ഓളം തീവ്രവാദികള്‍ ഇപ്പോഴും ഉള്ളതായാണ് കണക്കുകളെന്നും ഇതില്‍ 75 പേര് രാജ്യത്തിന് പുറത്ത് നിന്നുള്ളവരും ബാക്കിയുള്ളവര്‍ പ്രദേശവാസികളുമാണെന്ന് അദ്ദേഹം പറഞ്ഞു. സക്കീര്‍ മൂസയേയും അയാളുടെ തീവ്രവാദ സംഘടനയേയും ഇല്ലായ്മ ചെയ്യാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

