കൊല്ലം: മകളുടെ കല്യാണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വിവാഹ സത്കാര ചടങ്ങിനിടെ അച്ഛന് കുഴഞ്ഞ് വീണ് മരിച്ചു. നീണ്ടകര പുത്തുന്‍തുറ, ചാമ്ബോളില് തെക്കതില്‍ വീട്ടിലായിരുന്നു ഏവരെയും ദുഖത്തിലാഴ്ത്തിയ സംഭവം.
തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിഷ്ണു പ്രസാദാണ് (55) മകളുടെ വിവാഹ സത്കാര ചടങ്ങിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. ചടങ്ങിനിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മകള്‍ക്കായി ഒരു ഗാനമാലപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ‘വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു’ എന്ന ഗാനമാലപിക്കവെയാണ് വിഷ്ണു പ്രസാദ് ഹൃദയാഘാതം മൂലം കുഴഞ്ഞ് വീഴുന്നത്.
തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിഷ്ണു പ്രസാദ് മരിച്ച വിവരം ബന്ധുക്കളും നാട്ടുകാരും ഭാര്യയില്‍ നിന്നും, മകളില്‍ നിന്നും മറച്ചുവെച്ചാണ് പിറ്റേ ദിവസം വിവാഹം നടത്തിയത്. മൃതദേഹം ഇന്ന് കൊല്ലം എ.ആര്. ക്യാമ്ബില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്കരിക്കും. സുഷമായാണ് വിഷ്ണു പ്രസാദിന്റെ ഭാര്യ.
അനുപ്രസാദ്. ആര്യപ്രസാദ്, ആര്‍ച്ച പ്രസാദ് എന്നിവര്‍ മക്കളാണ്. വിഷ്ണു പ്രസാദ് പാട്ട് പാടുന്നതിനിടെ കുഴഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

