നടന് ശ്രീനിഷ് അരവിന്ദും നടിയും അവതാരകയുമായ പേളി മാണിയും ഇന്ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

ഞായറാഴ്ച ചൊവ്വര പള്ളിയില്‍ വെച്ച് ഇരുവരും ക്രിസ്ത്യന്‍ വിവാഹാചാരപ്രകാരം വിവാഹിതരായിരുന്നു.

ഞായറാഴ്ച ചൊവ്വര പള്ളിയില്‍ വെച്ച് നടന്ന വിവാഹത്തിന്റെയും പിന്നാലെ നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്ന വിവാഹ സത്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോകളും ഇതിനൊടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു.



