മലപ്പുറം: മഴ മൂലം മലപ്പുറം മുണ്ടുപറമ്പിൽ പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാല്‍ രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുന്നു. മലപ്പുറം മുണ്ടുപറമ്പിലെ 113, 109 ബൂത്തുകളാണ് മാറ്റി ക്രമീകരിക്കുന്നത്. ബൂത്തില്‍ വോട്ടിങ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
മലപ്പുറം ജില്ലയില്‍ മോക് പോളിങ് മുതല്‍ വലിയ പ്രതിസന്ധിയുണ്ടായി. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. മൊബൈലിന്റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ് മോക് പോളിംഗ് നടത്തിയത്.