മലപ്പുറം: മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള കുട്ടിയുടെ ജീവന് രക്ഷയ്ക്കായാണ് ഈ യാത്ര. മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശികളായ കളത്തില്‍ നജാദ് – ഇര്‍ഫാന ദമ്പതികളുടെ മകനാണ്. മലപ്പുറം പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് വൈകീട്ടോടെ വാഹനം പുറപ്പെടും.
ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള ആംബുലന്‍സില്‍ ആണ് കുട്ടിയെ കൊണ്ട് പോകുക. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസില്‍ സഹായമഭ്യര്‍ത്ഥിച്ച് ബന്ധപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു. തൃശ്ശൂരില്‍ നിന്ന് ഹൃദ്യം ആംബുലന്‍സ് എത്താന്‍ ബന്ധുക്കള്‍ കാത്തിരിക്കുകയാണ്.