കല്‍പ്പറ്റ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന് സുനിത ദമ്പതികളുടെ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് മാനന്തവാടി യിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി എത്തുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു.


