തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരത്ത് കുമ്മനത്തിനായി ബി.ജെ.പി ചുവരെഴുത്ത് തുടങ്ങി. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലേക്കാണ് കുമ്മനത്തിന്റെ പേരി സജീവമായി ഉയര്‍ന്നുവന്നത്.

എന്നാല്‍ തിരുവനന്തപുരത്താണ് കൂടുതല്‍ സാദ്ധ്യതയെന്നതും, വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളും കുമ്മനത്തെ തലസ്ഥാന മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.

എന്നാല്‍ ഇത് ഇനിയും പ്രാഖ്യാപിച്ചിട്ടില്ല. എന്നാല്‍ കുമ്മനം രാജശേഖരന് മത്സരിക്കുമെന്ന് ഉറപ്പായതോടെ തിരുവനന്തപുരത്ത് പ്രചാരണത്തില്‍ സജീവമായി ബി.ജെ.പി പ്രവര്‍ത്തകരും രംഗത്തെത്തി. അതെ സമയം സി.പി.ഐയുടെ സി ദിവാകരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് എല്‍.ഡി.എഫും സിറ്റിംഗ് എം.പി ശശി തരൂരിനെ നിറുത്തി യു.ഡി.എഫും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.


