രാജസ്ഥാന്: പാകിസ്ഥാന് സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം മാറ്റിവച്ച് രാജസ്ഥാന് സ്വദേശിയായ യുവാവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്നാണ് മഹേന്ദ്രസിംഗ് എന്ന രാജസ്ഥാന് സ്വദേശി തന്റെ വിവാഹം മാറ്റിവച്ചത്.

അതിര്‍ത്തി ഗ്രാമമായ ബാര്‍മറയിലെ ഖേജാദ് കാ പാര് ജില്ല സ്വദേശിയാണ് മഹേന്ദ്രസിംഗ്. പാകിസ്ഥാനിലെ അമര്‍കോട്ട് ജില്ലയിലെ സിനോയി ഗ്രാമത്തിലെ ചഗന്‍ കന്‍വാറുമായിട്ടാണ് മഹേന്ദ്രസിംഗിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
പാകിസ്ഥാനിലേക്കുള്ള വിസ ലഭിക്കുന്ന വിഷയത്തിലും ധാരാളം ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. വിവാഹത്തിന് പാകിസ്ഥാനിലേക്ക് പോകാന്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് വിസ അനുവദിച്ചത്. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ക്ഷണക്കത്തുകളും വിതരണം ചെയ്തു കഴിഞ്ഞു. മഹേന്ദ്രസിംഗ് എഎന്‍ഐയോട് വ്യക്തമാക്കുന്നു. മാര്‍ച്ച് എട്ടിനായിരുന്നു ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.


