ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി പറഞ്ഞു.

എന്നാല്‍, ആക്രമണത്തിന് തൊട്ടു പിന്നാലെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് ഇപ്പോള്‍ പാക്ക് വിദേശകാര്യ മന്ത്രി രംഗത്തെത്തയിരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്ബുകള്‍ ഇന്ത്യ ആക്രമിച്ച് നിരവധി തീവ്രവാദികളെ വകവരുത്തിയിരുന്നു.
ഇതിനിടെ, അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന പാക്ക് പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി കളഞ്ഞു.


