ചെറിയ ഇടവേളക്ക് ശേഷം മാഡ്രിഡ് ഓപ്പണില്‍ റാക്കറ്റേന്താനൊരുങ്ങി ഇതിഹാസ താരം റോജര്‍ ഫെഡറര്‍. കഴിഞ്ഞ ദിവസമാണ് മണ് കോര്‍ട്ടിലേക്കുള്ള തന്റെ മടങ്ങി വരവ് റോജര്‍ ഫെഡറര്‍ പ്രഖ്യാപിച്ചത്. 2015ലാണ് അവസാനമായി ഫെഡറര്‍ മാഡ്രിഡ് ഓപ്പണില്‍ പങ്കെടുത്തത്.20 തവണ ഗ്രാന്റ് സ്ലാം ചാമ്ബ്യനായ ഫെഡറര്‍, ഒടുവിലായി നടന്ന ആസ്ത്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ടില്‍ പുറത്താവുകയായിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ മോശം റെക്കാര്‍ഡാണ് ഫെഡററിനുള്ളത്.

പ്രധാന ഓപ്പണ്‍ ടൂര്‍ണമെന്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ രണ്ടു വര്‍ഷമായി ഫെഡറര്‍ മാഡ്രിഡ് ഓപ്പണില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. 2006, 2009, 2012 വര്‍ഷങ്ങളില്‍ മൂന്ന് തവണയായി മാഡ്രിഡ് ഓപ്പണ്‍ കരീടം നേടിയ ഫെഡറര്‍ പക്ഷെ, അവസാനമായി കളിച്ച 2015ല്‍ ആദ്യ റൗണ്ടില്‍ തന്നെ നിക്ക് കിര്‍ഗിയോസിനോട് തോറ്റ് പുറത്തായിരുന്നു.


