ജയ്പൂര്‍: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 71 സൈനികരുടെ പേര് ശരീരത്തില്‍ ടാറ്റൂ ചെയ്ത് യുവാവ്. രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ ഗോപാല്‍ സഹരണ്‍ എന്ന യുവാവാണ് പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 സൈനികരുടേത് അടക്കമുള്ള പേരുകള്‍ ടാറ്റൂ ചെയ്തത്. രാജ്യത്തിന് വേണ്ടി ജീവന് നല്‍കിയവരുടെ പേരുകള്‍ ഒരിക്കലും മറന്നു പോകാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്നാണ് ഗോപാല്‍ വ്യക്തമാക്കുന്നത്. 
നമ്മുടെ ധീര സൈനികരുടെ പേര് എന്നെന്നും ഓര്‍മ്മിക്കപ്പെടണമെന്നും അതിന് വേണ്ടി വ്യത്യസ്തമായ രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്നും ഞാന്‍ തീരുമാനിച്ചിരുന്നു. പുല്‍വാമയിലെ 40 സൈനികരുള്‍പ്പെടെ മറ്റ് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട 31 സൈനികരുടെ പേരുകള്‍ കൂടി ഞാന്‍ ടാറ്റൂ ചെയ്തു. ദേശീയ പതാകയുടെ ചിത്രവും ഗോപാല്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. ബിക്കാനീറിലെ ഭഗത് സിംഗ് യൂത്ത് ബ്രിഗേഡില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഗോപാല്‍.


