മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 310.51 പോയന്റ് നഷ്ടത്തില്‍ 35498.44ലിലും നിഫ്റ്റി 83.40 പോയന്റ് താഴ്ന്ന് 10641ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 881 ഓഹരികള്‍ നേട്ടത്തിലും 1667 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഐടി, ലോഹം, ഫാര്‍മ, വാഹനം, ബാങ്ക്, ഇന്‍ഫ്ര തുടങ്ങി മിക്കവാറും സെക്ടറുകള്‍ നഷ്ടത്തിലായിരുന്നു. ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടിസിഎസ്, യെസ് ബാങ്ക്, കോള്‍ ഇന്ത്യ, ഐടിസി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

