ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്ലി വീണ്ടും ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധനമന്താലയത്തിന്റെ ചുമതല ജയ്റ്റ്ലിക്ക് നല്‍കിയത്. കഴിഞ്ഞ ഒരു മാസമായി ന്യൂയോര്‍ക്കില്‍ അര്‍ബുദചികിത്സയിലായിരുന്നു ജയ്റ്റ്ലി.
അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ് ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല നിര്‍വഹിച്ചത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന കാബിനറ്റ് കമ്മിറ്റി യോഗത്തിലും അരുണ്‍ ജയ്റ്റ്ലി പങ്കെടുത്തു.


