ന്യൂഡല്‍ഹി: രാജ്യത്തെ വിപണിയെപ്പറ്റിയുള്ള അശുഭപ്രതീക്ഷകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും നീങ്ങുന്നതായി റിസര്‍വ് ബാങ്ക് സര്‍വേ റിപ്പോര്‍ട്ട്.
വരുമാനത്തെ സംബന്ധിച്ചും ഭാവിയില്‍ ഉണ്ടായേക്കാവുന്ന തൊഴിലവസരങ്ങളെ സംബന്ധിച്ചും സാധാനങ്ങളുടെ വില നിലവാരത്തെക്കുറിച്ചും മികച്ച പ്രതീക്ഷകളാണ് രാജ്യത്തെ ഉപഭോക്താക്കള്ക്കുളളതെന്ന് റിസര്‍വ് ബാങ്ക് സര്‍വേ ഫലം സൂചിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെ ഡിസംബര്‍ മാസത്തിലെ സര്‍വേയിലാണ് ഉപഭോക്താക്കളുടെ ഭാവി ശുഭാപ്തി വിശ്വാസത്തെപ്പറ്റി സൂചനയുള്ളത്.


