സാവോപോളോ: വടക്കുകിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 110 ആയി. ഇനിയും 300ലധികം പേരെ കണ്ടെത്താനുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കണ്ടെത്തിയ 110 മൃതദേഹങ്ങളില്‍ 71 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ജനുവരി 25നായിരുന്നു ഡാം തകര്‍ന്നത്.
ബ്രുമാഡിഞ്യോ മുനിസിപ്പാലിറ്റിയില്‍ ഖനി കോര്പറേഷന് വാലെയുടെ ഉടമസ്ഥതയിലുള്ള ഡാമാണു തകര്‍ന്നത്. ഇരുന്പുഖനിയിലെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച ഡാം പൊട്ടിയുണ്ടായ ചെളിപ്രവാഹത്തില് കെട്ടിടങ്ങളും റോഡുകളും മൂടിപ്പോവുകയായിരുന്നു. ഡാമില്‍ കെട്ടിക്കിടന്നിരുന്ന ചെളി അതിശക്തിയോടെ ഒലിച്ചെത്തി കന്പനിയുടെ കെട്ടിടങ്ങളെ മുഴുവന്‍ വിഴുങ്ങുകയായിരുന്നു. സമീപത്തെ ജനവാസ കേന്ദ്രവും ചെളിയില്‍ മൂടി. റോഡുകള്‍ ഉപയോഗശൂന്യമായി.

