അംഗബലം ഐ.എൻ.എൽ.ഡി.യിൽ ...
ഐ.എൻ .എൽ നിന്നും അംഗങ്ങൾ കൊഴിഞ്ഞു പോകുന്നു
(ലേഖിക…ബിനിപ്രേംരാജ് )
എൽ.ഡി.എഫ് ന്റെ ഭാഗമായ ഐ.എൻ .എൽ യിൽ നിന്ന് കൂട്ട രാജി.ഏകദേശം 30 ഓളം പേരാണ് രാജി കത്ത് നൽകിയത്.ഐ.എൻ .എൽ യിൽ നടന്ന തട്ടിപ്പും വാക്കു തർക്കങ്ങളും രണ്ടു വിഭാഗമായി ഐ.എൻ .എൽ പിളരാൻ കാരണമായി.ഇതിന്റെ ഭാഗമായി ഐ.എൻ .എൽ ഡെമോക്രറ്റിക്ക് എന്ന പാർട്ടിക്ക് രൂപം നൽകി.1994 ,ഏപ്രിൽ 23 നു ഐ.എൻ .എൽ നു രൂപം നൽകിയ ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിനു സൗധം നിർമ്മിക്കാൻ 2015 ൽ കോഴിക്കോട് ഇതിനു പ്രതീകാത്മകമായി മുൻ പ്രധാനമന്ത്രി ദേവഗൗഡ തറക്കൽ ഇടുകയുണ്ടായി.വർഷങ്ങൾ കഴിഞ്ഞു പണി തുടങ്ങുകയോ, കണക്കു ബോധിപ്പിക്കുകയോ ചെയ്യാൻ കൂട്ടാക്കാഞ്ഞ ഐ.എൻ .എൽ നേതാക്കൻമാർ ക്കെതിരെ കണ്ണൂർ മുണ്ടേരി പഞ്ചായത്തിൽ പ്രതിഷേധം നടന്നു.

മുണ്ടേരി പഞ്ചായത്തിലെ മുപ്പതോളം പ്രാദേശിക നേതാക്കന്മ്മാരും പ്രവർത്തകരും അടങ്ങുന്ന സംഘംഐ.എൻ .എൽ വിട്ടു .ഐ.എൻ .എൽ .ഡി യിൽ അംഗത്വം നേടി. ഐ.എൻ .എൽ ഡി സംസ്ഥാനപ്രസിഡന്റ് അഷ്റഫ് പുറവുർ ന്റെ നേത്വത്തിൽ 2018 ഏപ്രിൽ 23 നു മുണ്ടേരി പഞ്ചായത്തിൽ രൂപം കൊണ്ട ഈ സംഘടനയിലേക്കുള്ള ആളുകളുടെ ഒഴുക്ക് അഴിമതിയുടെയും സ്വജനപക്ഷത്തിന്റെയും വഴികൾ മടുത്തു എന്നതിന്റെ തെളിവാണ്.

പിരിച്ചെടുത്ത കോടികളുടെ കണക്കു ഉടൻ തന്നെ പാർട്ടിയിൽ അല്ലെങ്കിൽ പൊതു ജനത്തിനു മുന്നിൽ കാണിക്കണമെന്ന് ആവശ്യപ്പെട്ടു ഐ.എൻ .എൽ.ഡി കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.പി.സലീമും ജില്ലാ സെക്രട്ടറി ഷെരീഫ് മൈലാഞ്ചിക്കലും പത്രസമ്മേളനത്തിൽ അറിയിച്ചു. ഐ.എൻ .എൽ യിൽ നിന്നുള്ള ഈ കൊഴിഞ്ഞു പോക്ക് എൽ.ഡി.എഫ് നു ക്ഷീണം ആയിരിക്കുകയാണ്.
ശബരിമല പ്രശനത്തിൽ വിമർശനങ്ങളും ശാപങ്ങളും എറ്റു വാങ്ങേണ്ടി വന്ന സർക്കാരിന് ഇ കൊഴിഞ്ഞു പോക്ക് ഒരു തിരിച്ചടിയായി മാറിയിരിക്കുകയാണ് . ഈ തർക്കം ദേശിയ അടിസ്ഥാനത്തിൽ പാർട്ടിയുടെ അടിത്തറ ഇളക്കുമെന്ന ആശങ്കയിലാണ് ഐ.എൻ .എൽ നേതാക്കൾ. യൂ..ഡി.എഫ് ൽ ലയിക്കാനുള്ള ഐ.എൻ .എൽ ഡി യുടെ തീരുമാനം എൽ.ഡി.എഫ് ന്റെ ശക്തിക്ഷയം ആണ് സൂചിപ്പിക്കുന്നത് ..കഴിഞ്ഞ 20 കൊല്ലം ഇടതുപക്ഷ മതേതര കക്ഷികളെ പിന്തുണച്ചു പോന്ന ഐ.എന്‍ .എല്‍ നിലപാട് പലപ്പോഴും രാഷ്ട്രീയ എതിരാളികളുടെ പരിഹാസത്തിനും, വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു .കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിൽ ഉണ്ടായ തളർച്ചയിൽ ഇനി മുന്നണി ആരിലേക്കു ആയിരിക്കുമെന്ന് ഉറ്റുനോക്കാം ..

